സൗത്ത് കരോലിനയില്‍ ഹിലാരി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ പ്രൈമറിയിലും ഹിലരി ക്ലിന്റന്‍ വിജയിച്ചു. ഹിലാരിക്കു 74 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാന്‍ഡേഴ്‌സന് കേവലം 26 ശതമാനം വോട്ടാണ് ലഭിച്ചത്.

സൗത്ത് കരോലിനയിലെ വിജയം അടുത്ത ആഴ്ച തുടങ്ങുന്ന സൂപ്പര്‍ ട്യൂസ്‌ഡെ പ്രൈ മുന്‍തൂക്കം നല്‍കുമെന്നാണ് ഹിലരി ക്യാമ്പിന്റെ പ്രതീക്ഷ. ഇതുവരെ നടന്ന നാലു െ്രെപമറികളില്‍ മൂന്നിലും ഹിലരിക്കായിരുന്നു ജയം. ലോവയിലും നെവാഡയിലും ഹില്ലരി നേരത്തെ വിജയിച്ചിരുന്നു. ന്യൂഹാംഷെയറില്‍ മാത്രമാണ് സാന്‍ഡേഴ്‌സണ്‍ ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.