അയ്യപ്പ മന്ത്രധ്വനിയില്‍ വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ ഉണ്ണിയപ്പം മൂടല്‍ ചടങ്ങ് നടത്തുന്നു

ന്യൂയോര്‍ക്ക്:വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ഗണപതി ഭഗവാന് ഉണ്ണിയപ്പം മൂടല്‍ ചടങ്ങ് നടത്തുന്നു. അമേരിക്കയില്‍ ആദ്യമായി നടത്തുന്ന ഈ ഉണ്ണിയപ്പം മൂടല്‍ ചടങ്ങ് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ഈ ഞായാറഴ്ച്ച 02/ 28 / 16 ന് 6.00പിഎംന് ആണ് നടത്തുന്നത്.

ഈ വര്‍ഷത്തെ മണ്ഡല കാലത്തിനു ശേഷവും മണ്ഡല കാലത്തെ പോലെ തന്നെ വാസ്റ്റ് ഭജന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭക്തി സാന്ദ്രമായ ഭജനയും തുടര്‍ന്ന് സര്‍വ്വാലങ്കാര വിഭൂഷിതരായ അയ്യപ്പസ്വാമിക്കും, ഗണപതി ഭഗവാനും, ഹനുമാന്‍ ഭഗവാനും ദീപാരാധനയും നടക്കുന്നു. കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ്വ ഐശ്വര്യ സിദ്ധിക്കുമായി എല്ലാ ശനിയാഴ്ച്ചയും ശനി പൂജയും നടന്നു വരുന്നു.

വാര്‍ത്ത്: പാര്‍ത്ഥസാരഥി പിള്ള

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.