ആമിര്‍ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് ഓണ്‍ലൈന്‍ വില്‍പന കമ്പനിയായ സ്‌നാപ്ഡീല്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ആമിര്‍ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് ഓണ്‍ലൈന്‍ വില്‍പന കമ്പനിയായ സ്‌നാപ്ഡീല്‍ തീരുമാനിച്ചു. കമ്പനിയായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് വിവരം പുറത്തു വിട്ടത്. കഴിഞ്ഞ മാസമാണ് നിലവിലുണ്ടായിരുന്ന കരാര്‍ കാലാവധി തീര്‍ന്നത്.

കഴിഞ്ഞ നവംബറില്‍ ആമിര്‍ഖാന്‍ നടത്തിയ അസഹിഷ്ണുതാ പരാമര്‍ശം കമ്പനിയെ സാരമായി ബാധിച്ചെന്നാണ് സ്‌നാപ്ഡീല്‍ നിഗമനം. വിവാദപരാമര്‍ശത്തിനു ശേഷം സ്‌നാപ്ഡീല്‍ ആമീറുള്ള പരസ്യങ്ങള്‍ സ്‌നാപ്ഡീല്‍ പിന്‍വലിച്ചിരുന്നു.

വേണമെങ്കില്‍ ഒരു വര്‍ഷം കൂടി കരാര്‍ പുതുക്കാമായിരുന്നു,എന്നാല്‍ കമ്പനിക്കതില്‍ താല്‍പര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ആമിറിന് പകരം പുതിയ സെലിബ്രിറ്റിയെ സ്‌നാപ്ഡീല്‍ നിയോഗിക്കില്ല.ചെലവ് കുറക്കുന്നതിന്റെ ഭാഗമായും സ്ഥിരം ഉപഭോക്താക്കള്‍ ഉള്ളതിനാലും തല്‍ക്കാലം പുതിയ ബ്രാന്‍ഡ് അംബാസിഡറെ നിയോഗിക്കില്ല. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നും ആമിറിനെ നീക്കം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.