ഹോട്ടല്‍ ആന്റ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പിളര്‍ന്നു : ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമസ്ഥര്‍ പുതിയ സംഘടന രൂപികരിക്കുന്നു

കൊച്ചി: ഹോട്ടല്‍ ആന്റ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പിളര്‍ന്നു. ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമസ്ഥരാണ് പുതിയ സംഘടന ഉണ്ടാക്കുന്നത്. ബാറുടമ വി എം രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. 150ഓളം ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമകളാണ് കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. പുതിയ സംഘടന രൂപീകരിക്കാനുള്ള തീരുമാനം ഐക്യകണ്‌ഠേനയാണ്.

വിജിലന്‍സ് കോടതികളിലെ കേസുകളില്‍ കക്ഷി ചേരില്ലെന്ന് ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ സുപ്രീംകോടതിയിലെ കേസുകളുമായി മുന്നോട്ട് പോകും. അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുകയുടെ കണക്ക് ഹാജരാക്കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെടും. എത്ര രൂപ പിരിച്ചെടുത്തു എന്നത് സംബന്ധിച്ച വിവരം ഉറപ്പാക്കുന്നതിന് അംഗങ്ങള്‍ക്ക് ചോദ്യാവലി തയാറാക്കി നല്‍കി വിവരം ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ സംഘടനയുടെ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഉടന്‍ നിലവില്‍ വരും.

വീല്‍ചെയര്‍ നല്‍കിയില്ല; ഭിന്നശേഷിയുള്ള യാത്രക്കാരിയോട് ഇഴഞ്ഞുനീങ്ങാന്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഭിന്നശേഷിയുളള യാത്രക്കാരിക്ക് വീല്‍ചെയര്‍ നിഷേധിക്കുകയും ഇഴഞ്ഞുനീങ്ങന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടതായും ആരോപണം . ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറായ അനിതാ ഘായിയാണ് ആരോപണം ഉന്നയിച്ചത്.

ഡെറാഡൂണ്‍ നിന്ന് ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവര്‍ വീല്‍ ചെയറനുവേണ്ടി നല്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും സൗകര്യം ഒരുക്കി നല്‍ക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല തുടര്‍ന്ന് ഇവരോട് ഇഴഞ്ഞുനീങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു എന്നുമാണ് ആരോപണം. ഭിന്നശേഷിയുള്ളവര്‍ക്ക് വിമാനത്തിന്‍ പടിവാതില്‍ വരെ പോകാനുള്ള വീല്‍ ചെയര്‍ നല്‍ക്കേണ്ടത് സര്‍ക്കാര്‍ എയര്‍ലൈന്റെ കടമയാണ്.

എന്നാല്‍, എയര്‍ ഇന്ത്യ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നല്‍ക്കുന്നു എന്നായിരുന്നു എയര്‍ ഇന്ത്യയുടെ പ്രതികരണം. യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.