ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ലാല്‍ജോസ് കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ തിരക്കഥ അണിയറയില്‍ പൂര്‍ത്തിയായിവരുന്നു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുന്നത്.

തന്റെ സിനിമ ഹ്യൂമറിനു കൂടി പ്രാധാന്യം നല്‍കിയുള്ളതായിരിക്കും എന്ന് ലാല്‍ജോസ് വ്യക്തമാക്കി. സിനിമയിലേക്കുള്ള മറ്റ് അഭിനയേതാക്കളേയും അണിയറപ്രവര്‍ത്തകരേയും ഇനി തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലാല്‍ജോസ് ഹിറ്റുകളായ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയൊരുക്കിയതും ബെന്നി പി നായരമ്പലമാണ്. മോഹന്‍ലാല്‍അന്‍വര്‍ റഷീദ് ഹിറ്റ് ചിത്രം ഛോട്ടാമുംബൈയുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു.
അതുകൊണ്ടുതന്നെ ഹിറ്റ് മേക്കേഴ്‌സിന്റെ കൂടിച്ചേരലില്‍ പിറക്കുന്ന ആദ്യ ഏറെ ആകാംക്ഷയും പ്രതീക്ഷയുമാണ് മലയാള സിനിമാരംഗത്തിനും മലയാളി പ്രേക്ഷകര്‍ക്കും സമ്മാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.