ഹൂസ്റ്റണില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

 

ഹൂസ്റ്റണ്‍: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് ഫെബ്രുവരി 4,5,6,7 തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയില്‍ വച്ചു ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു.

ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്ന വലിയനോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെക്കുറിച്ചും, ദൈവത്തിന്റെ കരുണയെക്കുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും പങ്കുവെയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ ലോകപ്രശസ്ത വചനപ്രഘോഷകരായ റവ.ഫാ. ഷാജി തുമ്പേചിറയില്‍, ബ്രദര്‍ ജയിംസുകുട്ടി ചമ്പക്കുളം, ബ്രദര്‍. പി.ഡി ഡൊമിനിക്, ബ്രദര്‍ ശാന്തിമോന്‍ ജേക്കബ് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. അനുഗ്രഹീത ഗാനശുശ്രൂഷകന്‍ ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

നാലുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം ഫെബ്രുവരി 4ന് വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ 9.30 വരേയും, 5ന് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരേയും, ഈവനിംഗ് സെഷനില്‍ പങ്കെടുക്കേണ്ടവര്‍ക്ക് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9.30 വരേയും, 6ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരേയും, ഏഴാംതീയതി ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരേയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിലേക്ക് പ്രവേശിക്കുന്ന ഈ അവസരം ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നുവരുവാനും സഭാ വ്യത്യാസമെന്യേ ഏവരേയും ഇടവക വികാരി റവ.ഫാ. സജി പിണര്‍കയില്‍ ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു. ധ്യാനദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനയും, ആന്തരിക സൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മാഭിഷേക പ്രാര്‍ത്ഥനയും, കുടുംബനവീകരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സജി പിണര്‍കയില്‍ (വികാരി) 224 659 6586. വെബ്: www.mariantvworld.org

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.