റോക്ക് ലാന്‍ഡില്‍ ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം

ജോസ് കാടാപ്പുറം

ന്യൂയോര്‍ക്ക്: റവ.ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (St. Marys Syromalabar Catholic Church, (At St. Boniface Catholic Churcg) 5 Willow Tree Road, Wesley Hills, NY 10952) വച്ചു നടത്തപ്പെടുന്നു. ആത്മവിശുദ്ധീകരണത്തിനും, ജീവിത നവീകരണത്തിനുമായി ഒരുക്കിയിരിക്കുന്ന ഈ നവീകരണ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു.

ഫെബ്രുവരി 19­നു വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പതു വരേയും, ഫെബ്രുവരി 20­നു രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴു വരേയും, ഫെബ്രുവരി 21­നു രാവിലെ 10.30 മുതല്‍ വൈകിട്ട് ഏഴു വരേയുമാണ് ധ്യാനസമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തദേവൂസ് അരവിന്ദത്ത് (വികാരി) 845 490 9307, അബ്രഹാം തലപ്പള്ളില്‍ (845 680 6726, തോമസ് ജോര്‍ജ് (845 517 0874).

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.