ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്; നടപടിയെടുക്കാന്‍ സര്‍ക്കാരിന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നിരന്തരം തലവേദനയായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. സര്‍വീസിലിരിക്കുന്ന കാലയളവില്‍ ജേക്കബ് തോമസ് സ്വകാര്യ കോളെജില്‍ നിന്നും പ്രതിഫലം പറ്റി ജോലി ചെയ്തു എന്നാരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് നടപടിക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്. ജേക്കബ് തോമസിന് തെറ്റുപറ്റിയതായി തെളിഞ്ഞെന്നും, ഇത് സംബന്ധിച്ച വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയെന്നും ഇതുപ്രകാരം ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

നോട്ടീസിന് പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. സര്‍വീസില്‍ ഇരുന്ന കാലയളവില്‍ സ്വകാര്യ കോളെജില്‍ നിന്നും ശമ്പളയിനത്തില്‍ 169500 രൂപ ജേക്കബ് തോമസ് കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തെ ഭയന്നാണ് ജേക്കബ് തോമസ് ആ പണം തിരിച്ചടച്ചതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജേക്കബ് തോമസിന്റെ നടപടികള്‍ അഖിലേന്ത്യാ ചട്ടം ലംഘിച്ചാണ്. അതിനാല്‍ സര്‍വീസ് ചട്ടലംഘനത്തിന് നടപടി എടുക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.