ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പ് ഫെബ്രുവരി അഞ്ചിന് .. ബാംഗ്ലൂര്‍ നാട്കളിന്റെ ട്രെയിലര്‍ പുറത്തു വന്നു

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പ് ബാംഗ്ലൂര്‍ നാട്കളിന്റെ ട്രെയിലര്‍ പുറത്തു വന്നു. ആര്യ, ബോബി സിംഹ, ശ്രീദിവ്യ, റാണാ ദഗ്ഗുപതി, പാര്‍വ്വതി, റായ് ലക്ഷ്മി, സാമന്ത, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രീകരണസമയം മുതല്‍ ബാംഗ്ലൂര്‍ നാട്കള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തില്‍ ബോക്‌സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച ബാംഗ്ലൂര്‍ ഡെയ്‌സിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളുടെ ട്വന്റി 20 എന്നാണ് ബാംഗ്ലൂര്‍ ഡേയ്‌സിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്.

തെലുങ്ക് ഹിറ്റ് മേക്കര്‍ ഭാസ്‌കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്. കെവി ഗുഹനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് തമിഴ്, തെലുങ്ക് പതിപ്പുകളുടേയും സംഗീതസംവിധായകന്‍. പിവിപി സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.