നൈജീരിയയില്‍ ബോകോ ഹറാം തടവിലുള്ള 300 സ്ത്രീകളെ രക്ഷപ്പെടുത്തി

അബുജ: നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലയായ സാംബിസ കാടുകളില്‍ സൈന്യം നടത്തിയ റെയ്ഡില്‍ ബോകോ ഹറാം തടവിലാക്കിവെച്ച 300ഓളം സ്ത്രീകളെ മോചിപ്പിച്ചതായി സൈന്യം അറിയിച്ചു. ഒരു വര്‍ഷം മുമ്പ് ചിബൂക്കില്‍നിന്ന് ബോകോ ഹറാം റാഞ്ചിയ സ്കൂള്‍ കുട്ടികള്‍ ഇതിലുള്‍പ്പെടുമോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ളെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ക്രിസ് ഒലുകൊലാഡെ പറഞ്ഞു. മോചിപ്പിച്ചവരില്‍ 200 പെണ്‍കുട്ടികളും 93 സ്ത്രീകളുമാണുള്ളത്. ഇവര്‍ ചിബൂക് സ്കൂളിലെ വിദ്യാര്‍ഥിനികളല്ളെന്ന് മറ്റൊരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചറിയാനായി 300 പേരുടെയും പടം പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നതായി സൈന്യം അറിയിച്ചു. ഇവരില്‍ ചിലര്‍ ബോകോ ഹറാം തീവ്രവാദികളുടെ ബന്ധുക്കള്‍ തന്നെയാണെന്നും സംശയമുണ്ട്. കൃത്യമായ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യംചെയ്തു വരുകയാണ്. 2014 ഏപ്രിലിലാണ് ചിബൂക് സ്കൂളില്‍നിന്ന് 300ഓളം വിദ്യാര്‍ഥിനികളെ ബോകോ ഹറാം തട്ടിക്കൊണ്ടുപോയത്. ട്രക്കുകളില്‍ കയറ്റി സാംബിസ വനത്തിലേക്ക് കൊണ്ടുപോയ ഇവരില്‍ ഭൂരിപക്ഷത്തെക്കുറിച്ചും ഒരു വര്‍ഷത്തിലേറെയായി വിവരമൊന്നുമില്ല. 70ലേറെ പേര്‍ ഇരുട്ടിന്‍െറ മറവില്‍ രക്ഷപ്പെട്ട് വീടുകളില്‍ തിരിച്ചത്തെിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.