നിയന്ത്രണം വിട്ട റഷ്യന്‍ ഉപഗ്രഹം ഭൂമിയിലേക്ക്

മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അവശ്യവസ്തുക്കളുമായി പോയ ആളില്ലാ പേടകം നിയന്ത്രണം വിട്ടതായി സ്ഥിരീകരിച്ചു. ബഹിരാകാശ നിലയത്തിനു ചുറ്റും അതിവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 2.5 ടണ്‍ ഭാരമുള്ള പേടകവുമായി ബന്ധം സ്ഥാപിക്കാന്‍ തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഏതു നിമിഷവും തിരിച്ച് ഭൂമിയിലേക്കു പതിക്കാമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചയാണ് എം 27 എം ബഹിരാകാശ വാഹനം സോയൂസ് റോക്കറ്റിലേറി ആകാശത്തേക്കു കുതിച്ചത്.
വിക്ഷേപണം വിജയകരമായി നടന്നെങ്കിലും അധികം വൈകാതെ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആറു മണിക്കൂറിനുള്ളില്‍ ബഹിരാകാശ നിലയത്തില്‍ എത്താനായിരുന്നു പദ്ധതിയെങ്കിലും പ്രശ്നം ശ്രദ്ധയില്‍ പെട്ടതോടെ രണ്ടുദിവസത്തിനുള്ളില്‍ എത്തുന്ന നിലക്ക് പുന$ക്രമീകരിച്ചു. അതും വിജയിക്കാതെ വന്നതോടെയാണ് പരാജയം സ്ഥിരീകരിച്ചത്.
ഭൂമിയിലേക്ക് തിരിച്ചുവീഴുന്നതിനിടെ ഏറെ ഭാഗവും കത്തിപ്പോകാനാണ് സാധ്യതയെന്നും വല്ല ഭാഗവും താഴെ പതിക്കുമോ എന്നു പറയാനാകില്ളെന്നും അധികൃതര്‍ പറയുന്നു.
ബഹിരാകാശ നിലയത്തില്‍ ആറു പേരാണ് നിലവിലുള്ളത്. ഇവര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയാണ് ചാമ്പലായത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.