കൂട്ടപ്പലായനം; ‘ലഹളപൊലീസ്’ രംഗത്ത്

കാഠ്മണ്ഡു: ഭൂകമ്പം തകര്‍ത്ത നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് ജനങ്ങള്‍ കൂട്ടപ്പലായനം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ‘ലഹളപൊലീസ്’ രംഗത്തിറങ്ങി. ഭരണാധികാരികള്‍ മതിയായ സൗകര്യമൊരുക്കിയില്ളെന്നാരോപിച്ച് ജനങ്ങള്‍ കലാപത്തിനൊരുങ്ങുന്നുവെന്ന അവസ്ഥകൂടി കണക്കിലെടുത്താണ് ലഹളകള്‍ അടിച്ചമര്‍ത്താനായി നിയോഗിക്കപ്പെട്ട പൊലീസിനെ ഭരണകൂടം രംഗത്തിറക്കിയത്. ആയിരങ്ങളാണ് കാഠ്മണ്ഡു വിടാനായി തമ്പടിച്ചിരിക്കുന്നത്. 250 ബസുകള്‍ യാത്രക്കാര്‍ക്കായി ഒരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടാവാത്തത് ജനങ്ങളെ രോഷാകുലരാക്കി.

Leave a Reply

Your email address will not be published. Required fields are marked *