ജൂണ്‍ 21 ലോക യോഗദിനം ആക്കണമെന്ന് ന്യൂയോര്‍ക്കില്‍ പ്രമേയം

ന്യൂയോര്‍ക്: ജൂണ്‍ 21 ലോക യോഗദിനമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്കില്‍ പ്രമേയം. എല്ലാ വര്‍ഷവും ജൂണ്‍ 21 ലോക യോഗദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര സഭ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് ആവശ്യം. 19ാം ഡിസ്ട്രിക്ട് കൗണ്‍സില്‍ അംഗം പോള്‍ വല്ളൊന്‍ ആണ് പ്രമേയം മേശപ്പുറത്തുവെച്ചത്. പൊതുസഭയില്‍ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തെ 175 രാജ്യങ്ങള്‍ പിന്തുണച്ചതിനത്തെുടര്‍ന്ന് എല്ലാവര്‍ഷവും ജൂണ്‍ 21 ലോക യോഗദിനമായി ആചരിക്കാന്‍ യു.എന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചിരുന്നു. അതിനാല്‍, ജൂണ്‍ 21ന് ലോക യോഗദിനമായി ന്യൂയോര്‍ക്കും അംഗീകരിക്കണമെന്ന് പ്രമേയം പറയുന്നു. എന്നാല്‍, പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നിട്ടില്ല. ശരീര ഭാരം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയവ നിയന്ത്രിച്ച് ഹൃദ്രോഗത്തെ തടയാന്‍ യോഗ ഫലപ്രദമാണെന്ന യൂറോപ്യന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പരാമര്‍ശിച്ചാണ് വല്ളൊന്‍ പ്രമേയം അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.