വ്യോമസേന യു.എസ് സൈനിക വിമാനങ്ങള്‍ വാങ്ങുന്നു

വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യോമസേനക്ക് അത്യാധുനിക സൈനിക വിമാനം വില്‍ക്കുന്നതിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് പെന്‍റഗണിന് അനുമതി നല്‍കി. 600 കോടിയുടെ കരാറിലൂടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് ഇന്ത്യ വാങ്ങുന്നത്. കരാര്‍ സംബന്ധിച്ച് പെന്‍റഗണ്‍ യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്.
ജോര്‍ജിയയിലെ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിക്കാണ് പ്രാഥമിക കരാര്‍. നേപ്പാള്‍ ഭൂകമ്പം പോലെയുള്ള ദുരന്തങ്ങളിലും മറ്റു അപ്രതീക്ഷിത സാഹചര്യങ്ങളിലും സഹായമത്തെിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും സി-130ജെ മോഡല്‍ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ഇന്ത്യയെ പ്രാപ്തമാക്കും.
സൈനിക വിമാനത്തിന്‍െറ വില്‍പന മേഖലയിലെ സൈനിക-ആയുധ സന്തുലനത്തില്‍ മാറ്റം വരുത്തില്ളെന്നാണ് പെന്‍റഗണ്‍ വിലയിരുത്തുന്നത്.
അമേരിക്കയുടെ ദേശീയ സുരക്ഷയിലും വിദേശനയത്തിലും ഇന്ത്യയുമായുള്ള നയതന്ത്രം ബന്ധം ശക്തിപ്പെടുത്താനും കരാര്‍ ഉപകരിക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.