ആമസോണ്‍ തലവനും വിഷ്ണു രൂപത്തില്‍ മാഗസിന്‍ കവര്‍പേജില്‍

ന്യൂഡല്‍ഹി :മാഗസിന്‍ കവര്‍ ചിത്രത്തില്‍ വിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ധോണിയുമായുള്ള വിവാദങ്ങള്‍ അടങ്ങുന്നതിനു പിന്നാലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപര പോര്‍ട്ടലായ ആമസോണിന്റെ തലവന്‍ ജെഫ് ബെസോസും മാഗസിന്‍ കവറില്‍ വിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോര്‍ച്യൂണിന്റെ ജനുവരി ലക്കത്തിന്റെ കവര്‍ചിത്രത്തിലാണ് ആമസോണ്‍ തലവന്‍ പി. ബെസോസിനെ മഹാവിഷ്ണുവായി ചിത്രീകരിച്ചത്. ബെസോസിനെ വിഷ്ണുവായി ചിത്രീകരിച്ചതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *