Home India ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ ഐഒസി (നോര്‍ത്ത്‌അമേരിക്ക) ജനറല്‍ സെക്രട്ടറി

ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ ഐഒസി (നോര്‍ത്ത്‌അമേരിക്ക) ജനറല്‍ സെക്രട്ടറി

0 second read
0
0
323

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐഒസി) നോര്‍ത്ത്‌ അമേരിക്കയുടെ ജനറല്‍ സെക്രട്ടറിയായി ജയചന്ദ്രന്‍ രാമകൃഷ്‌ണനെ പ്രസിഡന്റ്‌ മോഹീന്ദ്രസിംഗും ചെയര്‍മാന്‍ സാം പിട്രോഡയും വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ എബ്രാഹമും ചേര്‍ന്ന്‌ നോമിനേറ്റു ചെയ്‌തു.
ഐഒസി നാഷ്‌ണല്‍ വര്‍ക്കിംഗ്‌ കമ്മറ്റി അംഗമായി 20 വര്‍ഷവും കേരള ചാപ്‌റ്ററിന്റെ പ്രസിഡന്റായി 7 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരള ചാപ്‌റ്ററിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു അദ്ദേഹം. നോര്‍ത്ത്‌ അമേരിക്കയില്‍ ഐഒസിയുടെ സ്ഥാപകാംഗവും ആദ്യ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്നു.
25 വര്‍ഷമായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇദ്ദേഹം നാട്ടില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കെ.എസ്‌.യു പാലക്കാട്‌ താലൂക്ക്‌ പ്രസിഡന്റ്‌, പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി എന്നീരംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റിലുള്ള ഹൈയത്ത്‌ ഇന്റര്‍നാഷ്‌ണല്‍ ഹോട്ടലിന്റെ മാനേജറായും ബിസിനസ്‌ രംഗത്തും പ്രവര്‍ത്തിക്കുന്നു.

Load More Related Articles
Load More By GinsJaiHind
Load More In India

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…