Home Environment ചൊവ്വയുടെ അന്തരീക്ഷത്തില്‍ കൂറ്റന്‍ മേഘം; ചുരുളഴിക്കാന്‍ ശാസ്ത്രലോകം

ചൊവ്വയുടെ അന്തരീക്ഷത്തില്‍ കൂറ്റന്‍ മേഘം; ചുരുളഴിക്കാന്‍ ശാസ്ത്രലോകം

0 second read
0
0
312

ചൊവ്വയുടെ അന്തരീക്ഷത്തില്‍ കൂറ്റന്‍ മേഘം പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 2018ല്‍ ആദ്യമായി ശ്രദ്ധയില്‍പെട്ട ഈ മേഘം നിശ്ചിത ഇടവേളയിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വയിലെ അര്‍സിയ മോണ്‍സ് അഗ്‌നിപര്‍വ്വതത്തിന് ഇരുപത് കിലോമീറ്റര്‍ മുകളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന മേഘത്തിന് 1700 കിലോമീറ്ററിലേറെ നീളമുണ്ട്.
അര്‍സിയ മോണ്‍സ് എലോഗേറ്റഡ് ക്ലൗഡ് (എ.എം.ഇ.സി) എന്നാണ് ഈ നീളന്‍ മേഘത്തിനിട്ടിരിക്കുന്ന പേര്. ചൊവ്വയുടെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന കാലത്താണ് ഈ മേഘം പ്രത്യക്ഷപ്പെടുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രത്യക്ഷപ്പെട്ട ഈ ചൊവ്വാ മേഘത്തിന്റെ യഥാര്‍ഥ കാരണം തിരയുകയാണ് ശാസ്ത്രലോകം.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ജൂലൈ 17നും 19നും എടുത്ത ചിത്രങ്ങളിലാണ് ഈ മേഘം തെളിഞ്ഞുവന്നിരിക്കുന്നത്. എല്ലാ ചൊവ്വാ വര്‍ഷത്തിലും ഈ കാലത്ത് ദക്ഷിണ ധ്രുവപ്രദേശത്തായാണ് മേഘം പ്രത്യക്ഷപ്പെടുന്നത്. ഏതാണ്ട് 80 ദിവസമോ അതില്‍ കൂടുതലോ വാട്ടര്‍ ഐസുകൊണ്ട് നിര്‍മിക്കപ്പെട്ട ഈ മേഘം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഓരോ ദിവസവും പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നുവെന്നതും ഈ മേഘത്തെ കൂടുതല്‍ ദുരൂഹമാക്കുന്നു. ചൊവ്വാ ദിനത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്കൂറോളം ഈ മേഘം വലുതാവുകയും പിന്നീട് മണിക്കൂറുകള്‍ക്കകം അപ്രത്യക്ഷമാവുകയുമാണ് ചെയ്യുന്നത്. ചൊവ്വയിലെ കാലാവസ്ഥയുടേയും കാറ്റിന്റേയും കളികളാണ് മേഘത്തെ പ്രത്യക്ഷമാക്കുന്നതും അപ്രത്യക്ഷമാക്കുന്നതുമെന്നാണ് സൂചന.
ചൊവ്വയെ വലംവെക്കുന്ന മിക്കവാറും മനുഷ്യ നിര്‍മിത പേടകങ്ങള്‍ ഈ സമയം പ്രദേശത്തുകൂടി പോകാതിരുന്നതുകൊണ്ടാണ് മേഘം ശ്രദ്ധയില്‍ പെടാതിരുന്നതെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല പല ചൊവ്വാ ഓര്‍ബിറ്ററുകളുടേയും ക്യാമറ വ്യൂ നിശ്ചിത പ്രദേശത്തേക്ക് ചുരുക്കിയിരിക്കുകയും ചെയ്യും. ഇതും ഒരു കാരണമാണ്. 2018ല്‍ ഏതാണ്ട് 900 മൈല്‍ (ഏതാണ്ട് 1450 കിലോമീറ്റര്‍) നീളത്തിലായിരുന്നു ഇതേ പ്രദേശത്ത് മേഘം ശ്രദ്ധയില്‍പെട്ടത്.

Load More Related Articles
Load More By GinsJaiHind
Load More In Environment

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…