Home North America കമല ഹാരിസിനു നിയമസംരക്ഷണം ഒരുക്കുന്നതു കോഴിക്കോടിന്റെ കൊച്ചുമകന്‍

കമല ഹാരിസിനു നിയമസംരക്ഷണം ഒരുക്കുന്നതു കോഴിക്കോടിന്റെ കൊച്ചുമകന്‍

0 second read
0
0
138

യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യന്‍ വംശജ കമല ഹാരിസിനു രാഷ്ട്രീയ പോരാട്ടത്തില്‍ നിയമസംരക്ഷണമൊരുക്കുന്നതു കോഴിക്കോടിന്റെ കൊച്ചുമകന്‍. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തളി സ്വദേശി രാമമൂര്‍ത്തിയുടെ മകന്‍ വിഘ്‌നേഷ്‌ റാമിനാണു കമല ഹാരിസിന്റെ നിയമവിഭാഗത്തിന്റെ ചുമതല. കമല സെനറ്ററായപ്പോഴും വിഘ്‌നേഷ്‌ അവരുടെ നിയമവിഭാഗം നിയന്ത്രിച്ച്‌ ഒപ്പമുണ്ടായിരുന്നു.
കസ്റ്റംസ്‌ സൂപ്രണ്ടായിരുന്ന തളിയിലെ ഗണപതി അയ്യരുടെ മകനാണു വിഘ്‌നേഷിന്റെ പിതാവു രാമമൂര്‍ത്തി. തളി ഗണപതി ബാലസുബ്രഹ്മണ്യക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന രാമമൂര്‍ത്തി 1971-75ല്‍ ചാത്തമംഗലം റീജനല്‍ എന്‍ജിനീയറിങ്‌ കോളജില്‍ (ആര്‍ഇസിഇപ്പോഴത്തെ എന്‍ഐടി) വിദ്യാര്‍ഥിയായിരുന്നു. 1977 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയും യുഎസ്‌ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. അമേരിക്കയിലാണു വിഘ്‌നേഷ്‌ പഠിച്ചു വളര്‍ന്നത്‌.
കമല മത്സരിക്കുന്നുണ്ടെന്നും വിഘ്‌നേഷ്‌ അവരുടെയൊപ്പം പ്രചാരണത്തിലുണ്ടെന്നും രാമമൂര്‍ത്തി തന്നെയാണു കോഴിക്കോട്ടെ പഴയ ആര്‍ഇസി സഹപാഠികളെ അറിയിച്ചത്‌. കമലയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഇന്ത്യന്‍ വംശജര്‍ ആഹ്ലാദത്തിലാണെന്നും രാമമൂര്‍ത്തി അറിയിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പങ്കജ്‌ ഭുലാനി, എ.ആര്‍.പ്രകാശ്‌ എന്നിവര്‍ പറഞ്ഞു. കോഴിക്കോട്ടെ ആദ്യകാല ബില്‍ഡറായ പങ്കജ്‌ ഭുലാനി ഇപ്പോള്‍ ബെംഗളൂരുവിലാണു സ്ഥിരതാമസം. കോഴിക്കോട്‌ ക്രൗണ്‍ തീയറ്റര്‍ ഉടമയാണ്‌ എ.ആര്‍.പ്രകാശ്‌.

Load More Related Articles
Load More By GinsJaiHind
  • നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

    അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…
  • ഓണസദ്യ വിഭവങ്ങൾ

    അവിയല്‍ ആവശ്യമുള്ള ചേരുവകള്‍ 1. ഏത്തയ്‌ക്കാ, വെള്ളരിക്കാ, വഴുതിനങ്ങാ, കോവയ്‌ക്കാ, ചേനാ, ഉര…
  • പായസങ്ങള്‍

    പാലടപ്രഥമന്‍ ആവശ്യമുള്ള ചേരുവകള്‍ 1. പച്ചരി 250 ഗ്രാം 2. പഞ്ചസാര 250 ഗ്രാം 3. പാല്‍ രണ്ടു …
Load More In North America

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…