Home Association ഇന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച്‌ കമല

ഇന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച്‌ കമല

1 second read
0
0
287

വാഷിംഗ്‌ടണ്‍: മുത്തച്ഛന്റെ കൂടെയുള്ള നീണ്ട നടത്തങ്ങളും നല്ല ഇഡ്‌ഡലിയോടുള്ള സ്‌നേഹം വളര്‍ത്താനുള്ള അമ്മയുടെ ശ്രമങ്ങളും ഓര്‍മിച്ച്‌ ഡെമോക്രാറ്റിക്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി കമല ഹാരിസ്‌. `സൗത്ത്‌ ഏഷ്യന്‍സ്‌ ഫോര്‍ ബൈഡന്‍’ എന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണു കമല ഇന്ത്യയോടുള്ള സ്‌നേഹത്തെക്കുറിച്ചും പ്രിയപ്പെട്ടവരെക്കുറിച്ചും വാചാലയായത്‌. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നു.
`അമ്മ ശ്യാമള കലിഫോര്‍ണിയയില്‍ വിമാനമിറങ്ങുമ്പോള്‍ അവര്‍ക്ക്‌ 19 വയസ്സാണ്‌. കയ്യിലധികം സാധനസാമഗ്രികള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, മാതാപിതാക്കളില്‍നിന്ന്‌ പഠിച്ചവ ഉള്‍പ്പെടെ ഒരുപാട്‌ പാഠങ്ങള്‍ അമ്മ കൂടെ കൊണ്ടുവന്നിരുന്നു. ഞങ്ങള്‍ വളരുന്ന വേളയില്‍, സഹോദരി മായയെയും എന്നെയും മദ്രാസ്‌ എന്ന്‌ വിളിച്ചിരുന്ന സ്ഥലത്തേക്കു കൊണ്ടുപോകുമായിരുന്നു. എവിടെ നിന്നാണു വന്നതെന്നും വംശപരമ്പരയുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കണമെന്ന്‌ അമ്മ ആഗ്രഹിച്ചു. നല്ല ഇഡ്‌ഡലിയോടുള്ള സ്‌നേഹം ഞങ്ങളില്‍ വളര്‍ത്താനും അവര്‍ ശ്രമിച്ചു.’- കലിഫോര്‍ണിയ സെനറ്ററായ കമല പറഞ്ഞു.
പ്രമുഖ കാന്‍സര്‍ ഗവേഷകയും ആക്ടിവിസ്റ്റുമായി മാറിയ തമിഴ്‌ ഇന്ത്യന്‍-അമേരിക്കക്കാരിയാണു കമലയുടെ അമ്മ ശ്യാമള ഗോപാലന്‍. മദ്രാസിലായിരിക്കുമ്പോള്‍ പ്രഭാതങ്ങളില്‍ കൈപിടിച്ച്‌ നീണ്ട നടത്തങ്ങള്‍ക്കു മുത്തച്ഛന്‍ പി.വി.ഗോപാലന്‍ കൊണ്ടുപോകാറുള്ളതും അവര്‍ ഓര്‍മിച്ചു. ലോകത്തെ വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വീരന്മാരെക്കുറിച്ചു മുത്തച്ഛന്‍ വിശദമായി പറയും. ഇന്നു താനിവിടെ വരെ എത്തിയതില്‍ മുത്തച്ഛന്‍ പകര്‍ന്ന പാഠങ്ങളാണു വലിയൊരു കാരണമെന്നും കമല പറഞ്ഞു.

Load More Related Articles
Load More By GinsJaiHind
Load More In Association

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…